adv. aloor speaks about jolly case with oneindia malayalam
കൂടത്തായി കൊലപാതക കേസില്‍ പ്രധാന പ്രതി ജോളിക്ക് വേണ്ടി അഡ്വ. ആളൂര്‍ കേസെടുക്കുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തനിക്ക് നിരവധി ഫോണ്‍ കോളുകള്‍ ലഭിച്ചും എന്നും പ്രതിഭാഗം സമ്മതിച്ചാല്‍ കേസെടുക്കാന്‍ തയ്യാറാണ് എന്നും ആളൂര്‍ കഴിഞ്ഞ ദിവസം വണ്‍ ഇന്ത്യയോട് പ്രതകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പൊലീസിന് എതിരെ ചില സംശയങ്ങള്‍ ഉണ്ടെന്ന് പറയുകയാണ് ആളൂര്‍. കേസ് തനിക്ക് കൈമാറാതിരിക്കാന്‍ ജോളിക്ക് മേല്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്താന്‍ സാധ്യത ഉണ്ടെന്നാണ് ആളൂരിന്റെ പ്രതികരണം. പ്രതികരണത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ.